Last Updated on 30 Oct 2026 • 2:24 PM by Openzone Online

Advertisement

കുമളി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കുമളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒട്ടകത്തലയിൽ പ്രവർത്തിക്കുന്ന റിസോർട്ടിൽ നിന്ന് 137.57 ഗ്രാം ചരസ് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ടിൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശി നരേഷ് ബഹദൂർ സിംഗിനെ (26) കേന്ദ്രീകരിച്ച് പോലീസ് നിയമനടപടികൾ ആരംഭിച്ചു.

ഒട്ടകത്തലയിൽ മുകളേൽ വീട്ടിൽ ഷിബു നടത്തിവരുന്ന ക്യാമൽ ബാക്ക് റിസോർട്ടിലെ ജീവനക്കാർ താമസിക്കുന്ന മുറിയിൽ നിന്നാണ് ചരസ് കണ്ടെത്തിയത്. ജില്ലാ ഡാൻസാഫ് ടീമും കുമളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കണ്ടെടുത്തത്.

നേപ്പാൾ സ്വദേശിയായ നരേഷ് ബഹദൂർ സിംഗ് (26), ചേതങ് സിംഗിന്റെ മകനാണ്. നേപ്പാളിലെ ജയ പൃഥ്വി, ബജ്ഹാങ്ങ് സ്വദേശിയാണ് ഇയാൾ.സംഭവത്തിൽ കുമളി പോലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed