Last Updated on 18 Sep 2026 • 12:42 AM by Openzone Online

Advertisement

രാജാക്കാട്: പൂപ്പാറ പേത്തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ശിവകുമാർ (27) ആണ് മരിച്ചത്.

രാത്രി ഒൻപതുമണിയോടെയാണ് സംഭവം. ഷെഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ശിവകുമാറിനെ കാട്ടാന ആക്രമിച്ചത്. ശിവകുമാറിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം സ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.കാട്ടാന പ്രദേശത്ത് എത്തിയിരുന്നതായി നാട്ടുകാർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നില്ലെന്നാണ് വിവരം.

ഇതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന മേഖലയിൽ വന്യജീവി സാന്നിധ്യം സംബന്ധിച്ച മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യത്തിലും ആശങ്ക ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed