OpenZone Banner

Last Updated on 28 Aug 2026 • 2:17 PM by Openzone Online

Advertisement

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 100 ലിറ്റർ അനധികൃത പോണ്ടിച്ചേരി മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുതോട് വില്ലേജ് 17 കമ്പനി കരയിൽ കയത്തിങ്കൽ വീട്ടിൽ ഷാജി വർഗീസ് (50) അറസ്റ്റിലായി.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഹുൽ ജോണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഷാജി വർഗീസിന്റെ വീട്ടിൽ നിന്ന് മദ്യം കണ്ടെത്തിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യം 200 കുപ്പികളിലായാണ് കണ്ടെത്തിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇടുക്കി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ (JFMC) ഹാജരാക്കും.എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ ജിൻസൺ സി.എൻ., ബിനു ജോസഫ്, ഷീന തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനന്ദ് വിജയൻ, മുഹമ്മദ് ഷിബിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed