OpenZone Banner

Last Updated on 20 Aug 2026 • 1:00 PM by Openzone Online

Advertisement

കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ ജനവാസമേഖലയിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്കുവെടി വെച്ച് പിടികൂടിയ പുലിയെ വയനാട്ടിലേക്ക് മാറ്റുന്നതിനിടെ പ്രാഥമിക പരിശോധനകൾക്കായി ആറളത്ത് എത്തിച്ചപ്പോഴായിരുന്നു മരണം.കെണിയുടെ കുരുക്ക് വയറിന്റെ ഭാഗത്ത് മുറുകിയതിനെ തുടർന്ന് ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് പുലി കെണിയിൽ കുടുങ്ങിയ വിവരം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.

സമീപത്തെ വീട്ടിലെ പശു തുടർച്ചയായി ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പുലിയെ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു.രാവിലെ ഒമ്പതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തി. മയക്കുവെടി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പുലി മയങ്ങിയില്ല. തുടർന്ന് ബൂസ്റ്റർ ഡോസ് ഉൾപ്പെടെ അധിക ഡോസുകൾ നൽകിയ ശേഷമാണ് പുലിയെ പൂർണമായി മയക്കിയത്.

പുലിയെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആറളത്ത് വെച്ച് മരണം സംഭവിച്ചത്.നിയമവിരുദ്ധമായി കെണി സ്ഥാപിച്ചയാൾക്കും സ്ഥലമുടമയ്ക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed