OpenZone Banner

Last Updated on 09 Aug 2026 • 1:48 PM by Openzone Online

Advertisement

കൊച്ചി: ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിക്കുകയും പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന തരത്തിൽ പരാമർശിക്കുകയും ചെയ്ത കേസിൽ ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തു. മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.വിവാദ പരാമർശങ്ങൾ നടത്തിയതിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത ഉപകരണങ്ങൾ കണ്ടെത്തുന്നതിനായാണ് സൈബർ പൊലീസ് വീട്ടിൽ പരിശോധന നടത്തിയത്. കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പരാമർശങ്ങൾ അടങ്ങിയ വീഡിയോയും അത് റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെയായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ പരാമർശങ്ങൾ. താൻ പ്രതിഷേധം നിയന്ത്രിച്ചിരുന്നെങ്കിൽ ജന്തർ മന്തറിന് ചുറ്റും കർഫ്യൂ പ്രഖ്യാപിക്കുകയും പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും, അതിന് തയ്യാറായില്ലെങ്കിൽ വെടിവെക്കാൻ നിർദേശം നൽകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീകളെക്കുറിച്ചും അതീവ വിവാദമായ പരാമർശങ്ങൾ നടത്തിയിരുന്നു. പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അക്രമത്തിന് പ്രേരണ നൽകുന്നതും അപകീർത്തികരവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് കേസിൽ ചുമത്തിയിട്ടുള്ളത്. എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ പരാതി നൽകിയതിന് പിന്നാലെയായിരുന്നു പൊലീസ് നടപടി. അതേസമയം, അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ടി.ജി. മോഹൻദാസിനെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. അത്തരമൊരു വിമർശനം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് ജന്തർ മന്തർ കേസിൽ സൈബർ പൊലീസ് ഇപ്പോൾ കസ്റ്റഡി നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ നിലവിലെ പൊലീസ് നടപടിക്ക് അർജുൻ ആയങ്കി കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളില്ല.മട്ടാഞ്ചേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ടി.ജി. മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോകുമെന്നാണ് വിവരം. കസ്റ്റഡിക്ക് പിന്നാലെ നിയമനടപടികൾ പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. അതേസമയം, സ്ഥലത്ത് സംഘർഷസാധ്യത ഒഴിവാക്കുന്നതിനായി നോട്ടീസ് നൽകി പിന്നീട് തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുന്ന നടപടിയും പൊലീസ് പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം.വിവാദ പരാമർശങ്ങളിൽ നിന്ന് നേരത്തെ ആർ.എസ്.എസ് അകലം പാലിച്ചിരുന്നു. മോഹൻദാസിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം സംഘടനയിൽ ഔദ്യോഗിക ചുമതല വഹിക്കുന്നില്ലെന്നും ആർ.എസ്.എസ് വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed