Last Updated on 11 May 2026 • 4:03 PM by Openzone Online

കോഴിക്കോട്: ലക്ഷദ്വീപിലേക്ക് പോകുന്നതിനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നിർബന്ധമല്ലെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശനത്തിനുള്ള പുതിയ നിർദേശങ്ങളിൽ ഈ വ്യവസ്ഥ ഒഴിവാക്കിയതായി അറിയിക്കുന്നു.1967 മുതൽ നിലനിന്നിരുന്ന അഡ്മിനിസ്ട്രേഷൻ രീതികളിൽ വന്ന മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ലക്ഷദ്വീപിലേക്ക് പോകുന്നവർക്ക് മുൻപ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും മറ്റു നടപടിക്രമങ്ങളും ആവശ്യമായിരുന്നു.എന്നാൽ നിലവിലെ സാഹചര്യത്തിൽ യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശനം ലഭ്യമാക്കുന്നതിനായി നടപടികൾ ലളിതമാക്കിയിട്ടുണ്ട്. ഇതോടെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ.അതേസമയം സുരക്ഷാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ആവശ്യമായ പരിശോധനകൾ മറ്റ് സംവിധാനങ്ങൾ വഴി തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
