Last Updated on 19 Apr 2026 • 3:17 PM by Openzone Online

ഇടുക്കി നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരണപ്പെട്ടു മൂന്നുപേരുടെ നില അതീവ ഗുരുതരം. നാരകക്കാനം സെൻതോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിൻറെ ജീപ്പ് ആണ് വൈകിട്ട് 6 – 30 ഓടുകൂടി മറിഞ്ഞത്. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡബിൾ കട്ടിങ്ങിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ഇന്നലെ എത്തിയ ആളുകൾ വിവാഹശേഷം സമീപത്തെ വിനോദസഞ്ചാരകേന്ദ്രമായ ആയ സെൻ്റ് തോമസ് മൌണ്ടില്‍ സന്ദർശിച്ചിട്ട് തിരികെ ഇറങ്ങി വരുന്ന വഴിക്ക് നിയന്ത്രണം വിട്ടാണ് ജീപ്പ് മറിഞ്ഞത്. കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.

പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65) ചെമ്മഞ്ചിയിൽ നിക്കു (6 മാസം) എന്നിവരാണ് മരണപ്പെട്ടത്. അതീവ ഗുരുതരാവസ്ഥയിൽ ആയ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡബിൾ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു ,എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ , നിഹാര , ചിന്നു , എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിന് കാരണം എന്നതാണ് പ്രാഥമിക നിഗമനം. ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ആശുപത്രി നടപടികൾക്ക് നേതൃത്വം നൽകി.
