OpenZone Banner

Last Updated on 06 Apr 2026 • 8:33 AM by Openzone Online

Advertisement

ആദിവാസി ക്ഷേമസമിതി ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ഡിസിസി ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിൻറെ ആദിവാസി വിരുദ്ധ പരാമർശത്തിനെതിരെ ആയിരുന്നു മാർച്ച്. മരിയാപുരം ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിസിസി ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.
ഇടുക്കി വാഴത്തോപ്പിൽ ഇടുക്കി നിയോജകമണ്ഡലം സ്ഥാനാർഥി റോയി കെ പൗലോസിന്റെ മണ്ഡല പര്യടനത്തിന് ഇടയിലാണ് ഡിസിസി പ്രസിഡണ്ട് സിപി മാത്യു ആദിവാസി വിരുദ്ധ പരാമർശം നടത്തിയത്.

ആദിവാസി നേതാവിനോട് ബ്ലൗസ് വലിച്ചുകീറാൻ താൻ നിർദ്ദേശിച്ചു എന്നായിരുന്നു മാത്യുവിന്റെ പരാമർശം. ഇതിനെതിരെ വിവിധ ആദിവാസി സംഘടനകൾക്കിടയിലും ആദിവാസി സമൂഹത്തിനിടയിലും വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഇടുക്കിയിൽ ഡിസിസി ഓഫീസിലേക്ക് ആദിവാസി ക്ഷേമസമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡണ്ട് സിപി മാത്യുവിനെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണമെന്നാണ് ഏരിയ കമ്മിറ്റിയുടെ ആവശ്യം. പ്രതിഷേധ സമരത്തിൻറെ ഭാഗമായി സിപി മാത്യുവിന്റെ കോലം കത്തിച്ചു.
(ഹ


എ കെ എസ് ജില്ലാ സെക്രട്ടറി കെ യു വിനു സമരപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
സിപി മാത്യു വിവാദ പരാമർശം നടത്തുമ്പോൾ വേദിയിലുണ്ടായിരുന്ന റോയി പൗലോസ് ഊറിച്ചിരിക്കുകയായിരുന്നു എന്നത് ഗുരുതരമായ തെറ്റാണ് എന്ന് കെ യു വിനു പറഞ്ഞു. പി കെ എസ് ജില്ലാ സെക്രട്ടറി കെജി സത്യൻ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കന്മാരായ കെഎ ബാബു, ഇ പി രവി തുടങ്ങിയവർ പ്രസംഗിച്ചു. സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ഇടുക്കി ഡിവൈഎസ്പിയുടെ മുൻപിൽ പരാതി സമർപ്പിച്ചു. ആദിവാസി വിരുദ്ധ പരാമർശത്തിൽ സിപി മാത്യുവിനെതിരെ ആദിവാസി ക്ഷേമസമിതി ഇടുക്കി എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed