Last Updated on 29 Mar 2026 • 3:13 PM by Openzone Online

ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥിയായ റോയി കെ. പൗലോസിന് കരുത്ത് പകരാൻ കൊണ്ടുവന്ന മറിയ ഉമ്മന്റെ പര്യടനം പ്രതീക്ഷകൾ തകർത്തു. ഉമ്മൻചാണ്ടിയുടെ പേരിൽ അറിയപ്പെടുന്ന കഞ്ഞിക്കുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ പോലും ഒഴിഞ്ഞ കസേരകളാണ് പരിപാടിയുടെ യാഥാർത്ഥ്യചിത്രം. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരും പ്രവർത്തകരുടെ ക്ഷാമവും തുറന്നുകാട്ടിയ ഈ പരിപാടി കോൺഗ്രസിന്റെ അടിത്തറ ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ആദിവാസി വോട്ടുകൾ ലക്ഷ്യമിട്ട് മറിയ ഉമ്മനെ രംഗത്തിറക്കിയെങ്കിലും പുതുതലമുറയിൽ യാതൊരു പ്രതികരണവും ഉണ്ടാക്കാനായില്ല

അതേസമയം, മറിയ ഉമ്മന്റെ ഭർത്താവ് ബിജെപി അനുകൂലമായ ട്വന്റി20 പാളയത്തിൽ സ്ഥാനാർത്ഥിയായതും കോൺഗ്രസ് അണികളിൽ കടുത്ത അമർഷം സൃഷ്ടിച്ചിരിക്കുകയാണ്. എ.കെ. ആന്റണിയുടെ മകൻ, കെ. കരുണാകരന്റെ മകൾ, ഉമ്മൻചാണ്ടിയുടെ മരുമകൻ തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കളുടെ അടുത്ത ബന്ധുക്കൾ എൻഡിഎയിലേക്ക് ചേക്കേറുന്ന പ്രവണത ശക്തമാകുകയാണ് ഇതിൻ്റെ മറുപടിയാണ് കഞ്ഞിക്കുഴിയിലെ ആദിവാസി കോളനിയിൽ ലഭിച്ചത്. കോൺഗ്രസ് തന്നെ ബിജെപിയുടെ “റിക്രൂട്ടിംഗ് ഏജൻസി”യായി മാറിയെന്ന ആരോപണങ്ങൾക്ക് സാധാരണക്കാർ വരെ പ്രതികരിക്കുന്നു എന്നാണ് ഇപ്പോൾ സംസാരം.
മറിയ ഉമ്മന്റെ ഇടുക്കി പര്യടനം ഗുണത്തേക്കാൾ ദോഷം വിതച്ചുവെന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് ഏകാഭിപ്രായമാണ്.
