Last Updated on 28 Mar 2026 • 3:15 AM by Openzone Online

കാർഷിക മേഖലയായ കുട്ടപ്പൻ സിറ്റിയിൽ നിന്നാരംഭിച്ച പര്യടനം കഞ്ഞിക്കുഴിയിൽ ആവേശകരമായ സമാപനത്തിലേക്ക് എത്തി. നൂറുകണക്കിന് ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് പര്യടനം സമാപിച്ചത്. കഴിഞ്ഞ 25 വർഷത്തിനിടെ കഞ്ഞിക്കുഴി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൈവരിച്ച വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു റോഷി അഗസ്റ്റിന്റെ യാത്ര.മലയോര ജനതയുടെ ദീർഘകാല സ്വപ്നമായ വണ്ണപ്പുറം–ചേലച്ചുവട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പര്യടനത്തിന് കൂടുതൽ പ്രാധാന്യം ലഭിച്ചു. കൂടാതെ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ടൂറിസം പദ്ധതികളും പ്രദേശത്ത് നടന്നു വരികയാണ്.എതിർ മുന്നണിയിൽ പ്രവർത്തിക്കുന്നവർക്കുപോലും റോഷി അഗസ്റ്റിൻ സുഹൃത്തായി തുടരുന്നുവെന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തന ശൈലിയിലെ പ്രത്യേകതയാണെന്ന് റെജി കുന്നംകോട്ടിൽ ചൂണ്ടിക്കാട്ടി. അഴിമതിയുടെ ഒരു ആരോപണവും ഇല്ലാത്ത വ്യക്തിത്വവും, ഒരാളെപ്പോലും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാത്ത സമീപനവും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാവച്ചൻ പെരിങ്ങിലക്കാട്ട് അധ്യക്ഷത വഹിച്ചുനേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, അനിൽകുമാർ പ്ലക്കൽ, കെ.എൻ. മുരളി, അഡ്വ. ഡെൽവിൻ അഗസ്റ്റിൻ പൂവത്തിങ്കൽ, സജി തടത്തിൽ, ലിസി ജോസ്, സിബി പേന്താനം, ഷിജോ തടത്തിൽ, പി.ബി. സതീഷ് എന്നിവർ പര്യടന പരിപാടികൾക്ക് നേതൃത്വം നൽകി വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

