Last Updated on 19 Oct 2026 • 11:01 AM by Openzone Online

ചെറുതോണി: ഹസ്താ ഫാർമ & അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെന്ററിൽ ഫാർമസി അസിസ്റ്റന്റ്, നഴ്സിങ് സ്റ്റാഫ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഫാർമസി അസിസ്റ്റന്റിനെയും ജിഎൻഎം (GNM) യോഗ്യതയുള്ള നഴ്സിങ് സ്റ്റാഫിനെയുമാണ് ആവശ്യമുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ 8848379721 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഇടുക്കി ചെറുതോണി പോലീസ് സ്റ്റേഷന് എതിർവശത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്. മരുന്നുകൾ ലഭ്യമാക്കുന്നതിനൊപ്പം രോഗനിർണയ പരിശോധനകൾ, ഡോക്ടർ കൺസൾട്ടേഷൻ, വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലെ ചികിത്സാ സേവനങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.ഇഎൻടി, ശ്വാസകോശ രോഗവിഭാഗം, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, സൈക്യാട്രി, ഡെർമറ്റോളജി, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള പൾമണറി ഫങ്ഷൻ ടെസ്റ്റ് (PFT) പരിശോധനാ സൗകര്യവും ഇവിടെയുണ്ട്.
ഡോക്ടർ കൺസൾട്ടേഷൻ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ ലഭ്യമാണ്.വീൽചെയർ, ഹോസ്പിറ്റൽ ബെഡ്, ഓക്സിജൻ കോൺസൻട്രേറ്റർ, ബൈപാപ്പ് (BiPAP), സിപാപ്പ് (CPAP), രക്തസമ്മർദം പരിശോധിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയ മെഡിക്കൽ, സർജിക്കൽ, ആശുപത്രി ഉപകരണങ്ങളും സ്ഥാപനത്തിൽ ലഭ്യമാണ്. മാതൃ-ശിശു പരിചരണവുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ് പഠനസാമഗ്രികൾക്കും ഇവിടെ സൗകര്യമുണ്ട്.
ഹസ്താ ഫാർമ & അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക് സെന്റർ, പോലീസ് സ്റ്റേഷന് എതിർവശം, ചെറുതോണി, 8848379721 ഇമെയിൽ hastahhealth@gmail.com

