Last Updated on 08 Oct 2026 • 4:25 PM by Openzone Online

Advertisement

ചെറുതോണി: കൊലപാതകക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി തേർഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി. ഉപ്പുതറ ചീന്തലാർ കാറ്റാടിക്കവല അരപ്പേർ മൊട്ടലയത്തിൽ താമസിക്കുന്ന നെല്ലിക്കൽ ബിനു ടി. (46) നെയാണ് കോടതി ശിക്ഷിച്ചത്.

ജഡ്ജി എസ്. എസ്. സീനയാണ് ശിക്ഷ വിധിച്ചത്. 2020 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാപ്പിപ്പതാൽ ഭാഗത്ത് മണലേൽ വീട്ടിൽ പീറ്ററുമായുണ്ടായ വിരോധത്തെ തുടർന്നാണ് ബിനു ആക്രമണം നടത്തിയതെന്നാണ് കേസ്.

ചീന്തലാർ മാർക്കറ്റിന് സമീപം വച്ച് കവാത്ത് കത്തി ഉപയോഗിച്ച് പീറ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പീറ്റർ പിന്നീട് മരണപ്പെട്ടു. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണം പൂർത്തിയാക്കി ഉപ്പുതറ പൊലീസ് ഇൻസ്പെക്ടർ എസ്. എം. റിയാസ് ആണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി. ദീർഘകാലം നീണ്ട നിയമനടപടികൾക്കൊടുവിലാണ് പ്രതിക്ക് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed