OpenZone Banner

Last Updated on 15 Sep 2026 • 7:49 AM by Openzone Online

Advertisement

ആലപ്പുഴ: യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന അക്രമസംഭവങ്ങളും നിയമലംഘനങ്ങളും ചർച്ചയാകുന്നതിനിടെ വ്യത്യസ്തമായ സന്ദേശവുമായി ആലപ്പുഴ ജില്ലാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കാന്താരിയുടെ കലിപ്പിന് ആവാതെ ഇരിക്കുക…’ എന്ന തലക്കെട്ടിലാണ് പോലീസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

പോലീസ് പങ്കുവച്ച ചിത്രത്തിൽ ഒരാളുടെ കൈപ്പടയിലുള്ള കുറിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി ഞാൻ ആരുമായും വഴക്ക് ഉണ്ടാക്കില്ല. ഡ്രഗ്സ് ഉപയോഗയില്ല. ഹെൽമെറ്റ് വെക്കാതെ ബൈക്ക് ഓടിക്കില്ല. അമിത വേഗത്തിൽ ഓടിക്കില്ല, എന്നിങ്ങനെയുള്ള വാചകങ്ങളാണ് കുറിപ്പിലുള്ളത്. By വാവ എന്ന കുറിപ്പോടെയാണ് ഇത് അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും യുവതി, യുവാക്കൾ ഏറ്റുമുട്ടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആലപ്പുഴ പോലീസിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നത്.

പോലീസ് നടപടിക്കിടെ വഴക്കുണ്ടാക്കുക, ലഹരി ഉപയോഗം, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത എന്നിവയെല്ലാം ഒരുമിച്ച് പരാമർശിക്കുന്നതാണ് പോസ്റ്റിന്റെ പ്രത്യേകത. യുവാക്കൾക്കിടയിൽ പ്രചാരത്തിലുള്ള കാന്താരി, വാവ, കലിപ്പൻ തുടങ്ങിയ വിളിപ്പേരുകളും പോലീസ് പോസ്റ്റിന്റെ പശ്ചാത്തലത്തിൽ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.

പ്രത്യേകിച്ച് അതിവേഗ ബൈക്ക് യാത്രയും പൊതുനിരത്തിലെ നിയമലംഘനങ്ങളും നടത്തുന്ന യുവാക്കൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കുമ്പോൾ ഇത്തരം വിളിപ്പേരുകൾ പൊതുവേ ഉപയോഗിക്കപ്പെടാറുണ്ടെന്നാണ് ഉയരുന്ന അഭിപ്രായങ്ങൾ. പോലീസ് സ്റ്റേഷനുകളിലടക്കം നിയമം കൈയിലെടുക്കുന്ന പ്രവണത വർധിക്കുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ്, ഉപദേശവും മുന്നറിയിപ്പും ഒരേസമയം നൽകുന്ന രീതിയിലുള്ള ആലപ്പുഴ ജില്ലാ പോലീസിന്റെ ഈ പോസ്റ്റ് എത്തിയിരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും സാമൂഹികമാധ്യമങ്ങളിൽ വിവിധ പ്രതികരണങ്ങളും ഉയരുന്നുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *