OpenZone Banner

Last Updated on 25 Aug 2026 • 4:36 PM by Openzone Online

Advertisement

ചെറുതോണി :ചാർജ് ഏറ്റെടുത്ത് രണ്ടുദിവസം പിന്നിടുന്നതിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് ഇടുക്കി എസ്.ഐ. ബിബിൻ.

ഇന്ന് ഉച്ചയോടെയാണ് ഇടുക്കി തടിയമ്പാട് കാർത്തിയായനി കവലയിൽ സംഭവം. മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭാര്യയെയും മകളെയും വാക്കത്തി ഉപയോഗിച്ച് വെട്ടാൻ ശ്രമിച്ചതായി ഭാര്യ 112-ൽ വിളിച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇടുക്കി പോലീസ് സ്ഥലത്തെത്തി.

പോലീസിനെ കണ്ടതോടെ ഭയന്ന ഗൃഹനാഥൻ മുറിയിൽ കയറി കതകടച്ച് കഴുത്തിൽ കുരുക്കിടുകയായിരുന്നു. ഏറെ നേരം പോലീസ് അനുനയിപ്പിച്ചിട്ടും താഴെയിറങ്ങാൻ തയ്യാറാകാതിരുന്നതോടെ എസ്.ഐ. ബിബിൻ തന്മയത്വത്തോടെ ഇടപെട്ടു. വർഗ്ഗീസ് ചേട്ടാ, നിങ്ങളുടെ മകനാണ് ഞാൻ എന്ന് കരുതി ഞാൻ പറയുന്നു… നിങ്ങൾ താഴെയിറങ്ങ് എന്ന എസ്.ഐയുടെ വാക്കുകളാണ് ഒടുവിൽ ഗൃഹനാഥനെ ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

തുടർന്ന് ഇയാൾ താഴെയിറങ്ങി പോലീസിനോട് സഹകരിച്ചു.സംഭവത്തിന്റെ പശ്ചാത്തലവും കുടുംബത്തിലെ പ്രശ്നങ്ങളും പോലീസ് വിശദമായി കേട്ടറിഞ്ഞു. കുടുംബാംഗങ്ങളുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ച ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

സാഹചര്യങ്ങൾ മനസ്സിലാക്കി തന്മയത്വത്തോടെ ഇടപെട്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതാണ് യഥാർത്ഥ പോലീസിന്റെ വിജയമെന്ന് സംഭവത്തെക്കുറിച്ച് നാട്ടുകാർ അഭിപ്രായപ്പെട്ടു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed