Last Updated on 27 Jul 2026 • 5:08 AM by Openzone Online

ഇടുക്കി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സർവീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ചീഫ് ഗസ്റ്റും ഇൻസ്റ്റാളേഷൻ ഓഫീസറുമായിരുന്ന ലയൺ ഡോ. ജോസഫ് മനോജ് പുതിയ ഭരണസമിതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു .
2012-ൽ ചെറുതോണിയിൽ രൂപീകൃതമായ ഇടുക്കി ലയൺസ് ക്ലബ്ബ് സമൂഹസേവന രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിവരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ 16 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നൽകുകയും ഇടുക്കി മെഡിക്കൽ കോളേജിന് ഡയാലിസിസ് മെഷീനുകളും വീൽചെയറുകളും ഉൾപ്പെടെ വിവിധ സഹായങ്ങൾ നൽകുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.

പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ലയൺ ഡോ. സിബി ജോർജ്, സെക്രട്ടറിയായി ലയൺ ഷിജോ തടത്തിൽ, ഖജാൻജിയായി ലയൺ ജോസ് കുഴികണ്ടത്തിൽ എന്നിവർ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ ലയൺ പ്രൊഫ. ഡോ. സാംസൺ , ആനി മനോജ്, പ്രവീൺ കുമാർ, ബെന്നി മാത്യു, ജയിൻ അഗസ്റ്റിൻ , കെ.എൻ. മുരളി, പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, എബി ജെയിംസ്, ബിനോയി സെബാസ്റ്റ്യൻ, ബാബു ജോസഫ്, ജൂലി സിബി, നവജീദ് സിബി എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

