OpenZone Banner

Last Updated on 05 Jun 2026 • 2:17 AM by Openzone Online

Advertisement

ഇടുക്കി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി ഇടുക്കി ജില്ലാ സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മയുടെ പേരിൽ ഒരു മരം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തി.

ബിജെപി ഇടുക്കി ജില്ലാ സൗത്ത് പ്രസിഡന്റ് വി.സി. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര ഭാരതത്തിൽ ഏറ്റവും കൂടുതൽ കാലം തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി 12 വർഷം പൂർത്തിയാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലാ സൗത്തിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി 1,000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കാൻ തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് അറിയിച്ചു.

ജൂൺ 21 വരെ ജില്ലയിലുടനീളം വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ, അന്താരാഷ്ട്ര യോഗാ ദിനാചരണം, കേന്ദ്ര സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകൾ, പൗരപ്രമുഖരുമായി സംവാദങ്ങൾ തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ നടക്കും. പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക പങ്കാളിത്തത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങളാണ് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കി.

പരിപാടിയിൽ ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീന രാജു, മണ്ഡലം ഭാരവാഹികളായ ബിന്ദു കെ.പി, ബിനു അനാമിക, ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. ജോണിക്കുട്ടി, മഹിളാ മോർച്ച ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് പ്രൊഫ. ലൗലിമോൾ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed