OpenZone Banner

Last Updated on 07 Jun 2026 • 8:18 AM by Openzone Online

Advertisement

ഇടുക്കി: മുസ്ലിം ലീഗ് ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എംഎൽഎ റോയ് കെ. പൗലോസിന് സ്വീകരണം നൽകി. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പഠനോപകരണ വിതരണവും ചടങ്ങിന്റെ ഭാഗമായി നടന്നു.ഇടുക്കി ജില്ലാ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീം ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളെ ആദരിക്കുന്നതോടൊപ്പം അക്കാദമിക മികവ് കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതും സമൂഹത്തിന്റെ പുരോഗതിക്ക് പ്രചോദനമാകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്ന് വിജയിച്ച് കേരള നിയമസഭയിലെത്തിയ റോയ് കെ. പൗലോസിനെയാണ് ചടങ്ങിൽ സ്വീകരിച്ചത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തിൽ പഠനോപകരണങ്ങളും വിതരണം ചെയ്തു.ഐ.യു.എം.എൽ ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ. നവാസ് അധ്യക്ഷത വഹിച്ചു.

വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ നിർവഹിച്ചു. പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ ട്രഷറർ ടി.കെ. നവാസ് നിർവഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഇബ്രാഹിം ഇഞ്ചക്കുടി, അബ്ദുൽ ഗഫൂർ കട്ടപ്പന, നസിയ ഫൈസൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed