Last Updated on 30 May 2026 • 11:56 AM by Openzone Online

കഞ്ഞിക്കുഴി: കേരള കോൺഗ്രസ് ജേക്കബ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെയും നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം നാളെ കഞ്ഞിക്കുഴി വ്യാപാരഭവനിൽ നടക്കും.
കേരള കോൺഗ്രസ് ജേക്കബ് ജില്ലാ വർക്കിംഗ് പ്രസിഡൻറ് സാം ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് സിബിച്ചൻ മനയ്ക്കലിനെ ആദരിക്കും.
നിർഭയം ഗ്രൂപ്പ് ഓഫ് സോഷ്യൽ സർവീസ് ചെയർമാൻ കണ്ണൻ നീലക്കുന്നേൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കോമളം മോഹൻദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോയിമോൻ സണ്ണി, സിബിച്ചൻ മനയ്ക്കൽ, വിവിധ വ്യാപാരി പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. പത്താം ക്ലാസ്, പ്ലസ് ടു പൊതുപരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
