OpenZone Banner

Last Updated on 22 Feb 2026 • 8:55 AM by Openzone Online

Advertisement

ചെറുതോണി: തങ്കമണിയിൽ എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ ഇതര സംസ്ഥാന തൊഴിലാളി ഉണക്ക കഞ്ചാവുമായി പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശിയായ മജിദുൽ ഹഖ് (Majidul Haque) ആണ് ഏകദേശം 450 ഗ്രാം ഉണക്ക കഞ്ചാവുമായി പിടിയിലായത്.ചെറുതോണിയിലും സമീപ പ്രദേശങ്ങളിലും കോളേജ് വിദ്യാർത്ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തിയിരുന്നുവെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

തങ്കമണി എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് ലഹരി വിതരണം നടക്കുന്നുവെന്ന സൂചനകളെ തുടർന്ന് മേഖലയിൽ എക്സൈസ് വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed