Last Updated on 24 Mar 2026 • 2:46 PM by Openzone Online

മായം കലർന്ന പാൽ തിരിച്ചറിയാൻ സഹായിക്കുന്നതും പാലിലെ വെള്ളത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ഫോണിൽ സന്ദേശമായി ലഭ്യമാക്കുന്ന മിൽക്ക് അഡൾട്ടറേഷൻ ഡിറ്റക്ടർ, ഇടുക്കി പോലുള്ള മലനിരകളിൽ ഉണ്ടാകുന്ന ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി അറിയിക്കാൻ മണ്ണിലെ ജലാംശം വർധിക്കുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ലാൻഡ് സ്ലൈഡ് ഡിറ്റക്ടർ, കമുകിൽ കയറാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്ക കൊയ്യാൻ കഴിയുന്ന റോബോട്ട് എന്നിവ ഉൾപ്പെടെയുള്ള നവീന ആശയങ്ങളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

പ്രിൻസിപ്പാൾ ഡോ. ബൈജു ശശിധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.അലുംനി ഡീൻ ഡോ. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം ഒരുക്കിയ ടെക്നിക്കൽ പ്രോജക്ട് പ്രദർശനത്തിൽ എസ്6, എസ്8 ബി.ടെക് വിദ്യാർത്ഥികൾ തയ്യാറാക്കിയ സാമൂഹ്യപ്രതിബദ്ധതയുള്ള 40ഓളം നവീന പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.ഓപ്പൺ ഹൗസും നെക്സോറ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗെയിം സോണും ഒരുക്കിയിരുന്നു. സ്കൂൾ, കോളേജ് വിദ്യാർത്ഥികളും പൊതുജനങ്ങളും വലിയ തോതിൽ പ്രദർശനം കാണാനായി എത്തിയിരുന്നു.ഇതോടനുബന്ധിച്ച് “അതിരുകൾക്കപ്പുറം” എന്ന ടെക്നിക്കൽ ടോക്ക് സീരീസിന്റെ ഉദ്ഘാടനവും നടന്നു. തുടർന്ന് “ഇലക്ട്രോണിക്സ്: സാധ്യതകൾക്ക് ശക്തി പകരുന്നത്” എന്ന വിഷയത്തിൽ ക്വാൽകോം ടെക്നോളജീസ് യു.കെ ബിസിനസ് വിദഗ്ധൻ ഡോ. ഹിരൺ കെ. ആർ പ്രഭാഷണം നടത്തി.

എക്സൈറ്റ് 26 സ്റ്റാഫ് കോർഡിനേറ്റർ ദീപ എം. എസ് സ്വാഗത പ്രസംഗം നടത്തി. ഐക്യു എ സി കോർഡിനേറ്റർ ഡോ. ഹരി, പി.ജി ഡീൻ ഡോ. സന്തോഷ് കുമാർ, യു.ജി ഡീൻ ഡോ. ഷെറീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് റോയ് ജോസഫ്, എക്സൈറ്റ് 26 കോർഡിനേറ്റർ തിമോത്തി ഷിബു, ആർ എ ഐ പ്രതിനിധി അരവിന്ദ്, യു.ജി പ്രതിനിധി ആവന്തിക വിനോദ് എന്നിവർ സംസാരിച്ചു.

🥰🥰