Last Updated on 24 Oct 2026 • 1:51 PM by Openzone Online

ഇടുക്കി: ചെറുതോണി ബസ് സ്റ്റാൻഡിന് മുൻവശത്തായി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന ഗുഡ്വിൽ അപ്ലയൻസസ് ആൻഡ് മൊബൈൽസ് സ്ഥാപനത്തിലേക്ക് മാനേജർ, ഫ്ലോർ മാനേജർ തസ്തികകളിൽ ജോലി ഒഴിവുകൾ.
ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്കാണ് മുൻഗണന. പുതിയ സ്റ്റോറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഉപഭോക്തൃ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള ഉത്തരവാദിത്വങ്ങളാണ് ഈ തസ്തികകളിൽ പ്രതീക്ഷിക്കുന്നത്.
താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് ബയോഡാറ്റ hrgoodwill00@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് +918921 957038 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
