OpenZone Banner

Last Updated on 14 Aug 2026 • 2:02 PM by Openzone Online

Advertisement

ഇടുക്കി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും. നാളെ രാവിലെ 8.40ന് പരേഡ് ഗ്രൗണ്ടിൽ വിവിധ വിഭാഗങ്ങൾ അണിനിരക്കും. ഇടുക്കി ഹെഡ്ക്വാർട്ടേഴ്‌സ് റിസർവ് ഇൻസ്‌പെക്ടർ ജമാൽ പി.എച്ച്. പരേഡ് കമാൻഡറാകും.

രാവിലെ 9ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ദേശീയ പതാക ഉയർത്തും. തുടർന്ന് മന്ത്രി പരേഡ് പരിശോധിക്കും. മാർച്ച് പാസ്റ്റിന് ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. പരേഡ് കമാൻഡർമാർക്കുള്ള ട്രോഫികളും വിതരണം ചെയ്യും. കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിലെയും വാഴത്തോപ്പ് സെന്റ് ജോർജ് ഹൈസ്‌കൂളിലെയും വിദ്യാർഥികൾ ദേശഭക്തിഗാനം ആലപിക്കും. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എൻസിസി സീനിയർ ഡിവിഷൻ, എൻസിസി ജൂനിയർ ഡിവിഷൻ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാൻഡ് സംഘങ്ങൾ എന്നിവർ പരേഡിൽ അണിനിരക്കും.

വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ്, പാവനാത്മ കോളേജ് മുരിക്കാശേരി, സിയോൺ പബ്ലിക് സ്‌കൂൾ, ജവഹർ നവോദയ, പൈനാവ് എംആർഎസ്, എസ്എൻഎച്ച്എസ്എസ് നങ്കിസിറ്റി, ഫാത്തിമ മാതാ കോളേജ് കൂമ്പൻപാറ, കേന്ദ്രീയ വിദ്യാലയ പൈനാവ് എന്നിവിടങ്ങളിലെ വിദ്യാർഥികളും വിവിധ വിഭാഗങ്ങളിലായി പരേഡിൽ പങ്കെടുക്കും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed