OpenZone Banner

Last Updated on 08 Aug 2026 • 8:00 AM by Openzone Online

Advertisement


ചെറുതോണി :കാലത്തിനനുസരിച്ച് സഹകരണ മേഖലയുടെ പ്രവർത്തനങ്ങൾ നവീകരിക്കണമെന്നും പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കണമെന്നും കേരള പാക്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.വി. ശശി. സാമ്പത്തിക അച്ചടക്കത്തിലൂടെ സഹകാരികളുടെ വിശ്വാസം ഉറപ്പാക്കുന്നതിനൊപ്പം സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് സഹകരണ സ്ഥാപനങ്ങളും മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടക്കുന്ന കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചെറുതോണിയിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.വി. ശശി. ഇടുക്കി ജില്ലയിലെ സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികൾക്ക് ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ജില്ലയുടെ പ്രത്യേക സാഹചര്യങ്ങളും കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ജില്ലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കാർഷികാധിഷ്ഠിതവും യുവാക്കളെ ആകർഷിക്കുന്നതുമായ പദ്ധതികൾക്കും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സഹകരണ സ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണം. ലാഭകരമായ വൈവിധ്യവത്കരണത്തിലൂടെ സഹകരണ മേഖലയെ ശക്തിപ്പെടുത്തണമെന്നും, നിക്ഷേപകരെ മാത്രമല്ല ലോൺ എടുക്കാൻ എത്തുന്ന ആളുകളെയു ചിരിച്ച മുഖവുമായി തന്നെ അവരെ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു .

പോലീസ് സൊസൈറ്റി ഹാളിൽ നടന്ന സെമിനാറിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ഇ.കെ. ചന്ദ്രൻ അധ്യക്ഷനായി. റിട്ടയേഡ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ എം.ബി. രാജൻ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.സി. രാജശേഖരൻ മോഡറേറ്ററായി. വിവിധ സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാരും സംഘടനാ നേതാക്കളും ജീവനക്കാരും സെമിനാറിൽ പങ്കെടുത്തു

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed