OpenZone Banner

Last Updated on 07 Aug 2026 • 12:14 PM by Openzone Online

Advertisement

ചെറുതോണി : സെപ്തംബര്‍ 21,22,23 തീയിതികളില്‍ കോഴിക്കോട് വച്ച്നടക്കുന്ന കേരളാ കോ – ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്‍റെ മുന്നോടിയായി ഇടുക്കി ജില്ലാതല സെമിനാർ ഓഗസ്റ്റ് 8 ശനിയാഴ്ച ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ നടക്കും.

ഇടുക്കിജില്ലയിലെ സഹകരണ പ്രസ്ഥാനം സാധ്യതകളും, വെല്ലുവിളികളും എന്ന വിഷയത്തിന്‍മേലുള്ള സെമിനാര്‍ സംസ്ഥാന സഹകരണ യൂണിയൻ മാനേജിംങ് കമ്മറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ജില്ലാ പ്രസിഡന്‍ററ്ഇ.കെ.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ റ്റി.സി.രാജശേഖരന്‍ മോഡറേറ്ററാവും. റിട്ട. സഹകരണ അസ്സി.രജിസ്ട്രാര്‍ ശ്രീ.എം.ബി.രാജന്‍ വിഷയം അവതരിപ്പിക്കും. കെ.വി.ശശി, ജോയിവെട്ടിക്കുഴി, ജോസ് പാലത്തിനാല്‍, തോമസ് മാത്യു കക്കുഴി, റ്റി.എം.ജോണ്‍, എം.എസ്.ശ്രീജ തുടങ്ങിയ ജില്ലയിലെ പ്രമുഖ സഹകാരികള്‍ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍പേഴ്സണ്‍മാര്‍,വിവിധ ബാങ്ക് പ്രസിഡന്‍റുമാര്‍, സഹകാരികള്‍, സര്‍വ്വീസ് സംഘടനാ പ്രതിനിധികള്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പുതിയ കാലത്തിൻ്റെ സാധ്യതകളുപയോഗിച്ച് വെല്ലുവിളികളെ നേരിട്ട് സഹകരണ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ജില്ലയിലെ സഹകാരികളുടെ കക്ഷിരാഷ്ട്രീയത്തി തീതമായ കൂട്ടായ്മയായി സെമിനാർ മാറുമെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ജില്ലാ സെക്രട്ടറി ആര്‍.രാധാകൃഷ്ണന്‍, സംഘാടക സമിതി ഭാരവാഹികളായ കെ..ജയചന്ദ്രൻ ,ജിന്‍സ് ജയിംസ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed