OpenZone Banner

Last Updated on 29 Jul 2026 • 5:43 AM by Openzone Online

Advertisement

ചെറുതോണി: അടിമാലി–കുമളി സംസ്ഥാനപാതയിലെ കീരിത്തോടിനും പകുതി പാലത്തിനും ഇടയിൽ ഇന്നലെ രാത്രി 1.30ഓടെ കൂറ്റൻ പാറകളും മരങ്ങളും റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ പാറകൾ ഇപ്പോഴും അപകടഭീഷണിയായി തുടരുകയാണ്.

രാത്രി സമയമായതിനാൽ വാഹനഗതാഗതം കുറവായിരുന്നതിനാൽ ആളപായം ഒഴിവായി. പെരിയാർവാലി ഉൾപ്പെടെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിന് മുകളിലുള്ള മലഞ്ചെരിവുകളിൽ ഇനിയും നിരവധി കൂറ്റൻ പാറകൾ അപകടാവസ്ഥയിൽ നിലകൊള്ളുന്നതായി പൊതുപ്രവർത്തകൻ മനേഷ് കുടിക്കകത്ത് ആരോപിച്ചു. ഇക്കാര്യം മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടും ശാശ്വത പരിഹാരനടപടികൾ ഉണ്ടായിട്ടില്ലെന്നും, മലയോര മേഖലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് പ്രദേശവാസികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed