OpenZone Banner

Last Updated on 28 Jan 2026 • 3:44 PM by Openzone Online

Advertisement

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രഥമ വർക്കിംഗ് ഗ്രൂപ്പ് യോഗം വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ആസ്ഥാന മേഖല ഉൾപ്പെടുന്ന പഞ്ചായത്ത് ആയ വാഴത്തോപ്പിൻ്റെ വികസനത്തിനുള്ള സമഗ്ര പദ്ധതികൾ ആണ് ചർച്ചയായത്.

വാഴത്തോപ്പ് പഞ്ചായത്തിലെ 2026- 27 വർഷത്തിലെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നത്. വാഴത്തോപ്പ് പഞ്ചായത്തിൻ്റെ കാലപ്പഴക്കം ബാധിച്ച ബിൽഡിംഗ് മാറ്റി സ്ഥാപിക്കുക, ഭൂമിയാംകുളത്ത് ടർഫ് കോർട്ട് നിർമ്മിക്കുക, മയക്കുമരുന്ന് ലഹരിയുടെ പിടിയിൽ നിന്നും കുട്ടികളെയും യുവജനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി കൂടുതൽ മിനി സ്റ്റേഡിയങ്ങൾ വാർഡ് തലങ്ങളിൽ നിർമ്മിക്കുക, കർഷകരെ സംരക്ഷിക്കാൻ അഗ്രോ ക്ലിനിക്ക്, വെറ്റിനറി പോളി ക്ലിനിക്, ഫുഡ് ലബോറട്ടറി , ഭൂമിയാംകുളം സ്റ്റേഡിയം പാറയിൽ വാച്ച് ടവർ നിർമ്മാണം ഉൾപ്പെടെയുള്ള പദ്ധതികൾ ആണ് പ്രധാനമായും ചർച്ചയായത്. വാഴത്തോപ്പ് പഞ്ചായത്തിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നശേഷം ആദ്യമായി രൂപം നൽകുന്ന പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിൽ വരുത്തുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് അറിയിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സാന്ദ്ര മോൾ ജിന്നി വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.ബൈറ്റ്ആസൂത്രണ സമിതി ഉപാധ്യക്ഷൻ സിപി സലിം മുഖ്യപ്രഭാഷണം നടത്തി.ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി കെ ബിജു, വൈസ് പ്രസിഡണ്ട് സെലിൻ വി എം , പ്രഭാ തങ്കച്ചൻ, സിജി ചാക്കോ, റിൻസി സിബി തുടങ്ങിയവർ പ്രസംഗിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും, പൊതുപ്രവർത്തകരും കർഷകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.Pradesikam

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed