OpenZone Banner

Last Updated on 07 Mar 2026 • 5:59 AM by Openzone Online

Advertisement

മടത്തുംകടവ് ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകർ പാൽവില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി. 2026 മാർച്ച് 7-ന് സംഘത്തിന്റെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ക്ഷീരകർഷകരും ചേർന്ന് നടുറോഡിൽ അടുപ്പുകൂട്ടി കരിദിനം ആചരിച്ചുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പാൽവില വർധിപ്പിക്കുക, സൊസൈറ്റികളിൽ അളക്കുന്ന പാലിന്റെ അളവിനനുസരിച്ച് കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകുക, ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പരിഗണിക്കുക, സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ക്ഷീരസംഘങ്ങൾ വഴി വെറ്റിനറി മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.സംസ്ഥാനത്തിന് പുറത്തുനിന്ന് പാൽ ഇറക്കുമതി ചെയ്യുന്നത് കേരളത്തിലെ ക്ഷീരമേഖലയെ തകർക്കുന്ന നടപടിയാണെന്നും സമരക്കാരായ കർഷകർ ആരോപിച്ചു. നിലവിൽ ലിറ്ററിന് 40 രൂപ മാത്രമാണ് ലഭിക്കുന്നതെന്നും, കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ഈ മേഖലയെ നിലനിർത്താൻ കഴിയൂവെന്നും അവർ വ്യക്തമാക്കി.മുൻകാലങ്ങളിൽ സംസ്ഥാനത്തെ കാർഷിക മേഖലയിൽ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചതിന്റെ ദുഷ്പ്രഭാവങ്ങൾ നേരിടേണ്ടി വന്നതായി ചൂണ്ടിക്കാട്ടിയ കർഷകർ, അതേ സാഹചര്യം ക്ഷീരമേഖലയിലും ആവർത്തിക്കാതിരിക്കാനായി സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed