OpenZone Banner

Last Updated on 23 Jun 2026 • 2:40 AM by Openzone Online

Advertisement

കരിമ്പൻ: ഗ്യാസ് സിലിണ്ടർ മാറ്റുന്നതിനിടെ ഗ്യാസ് ചോർന്ന് തീപിടിത്തമുണ്ടായ സംഭവത്തിൽ അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കരിമ്പൻ കൊട്ടാരത്തിൽ ജോളി ജോസിനും മകൻ ജസ്റ്റിൻ (37) നുമാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്നലെ രാത്രി 9നും 10നും ഇടയിലായിരുന്നു അപകടം. വീട്ടിലെ ഒരു ഗ്യാസ് സിലിണ്ടറിലെ ഗ്യാസ് തീർന്നതിനെ തുടർന്ന് അത് മാറ്റി പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പുതിയ സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതിനെ തുടർന്ന് അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു.തീപിടിത്തത്തിന്റെ ആഘാതത്തിൽ അടുക്കളയുടെ ആസ്ബെസ്റ്റോസ് ഷീറ്റുകൾ ഉൾപ്പെടെ തകർന്നു. സംഭവസമയത്ത് വീട്ടുടമ ജോസ് ലിവിങ് ഏരിയയിൽ വിശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. അടുക്കളയിൽ ഉണ്ടായിരുന്ന ജോളിക്കും ജസ്റ്റിനുമാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആദ്യം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed