OpenZone Banner

Last Updated on 11 Jun 2026 • 3:24 PM by Openzone Online

Advertisement

ചെറുതോണി :മയക്കുമരുന്നുകളുടെയും രാസലഹരികളുടെയും ഉപയോഗത്തിലേക്ക് യുവതലമുറ വ്യാപകമായി വഴുതിവീഴുന്ന സാഹചര്യത്തിൽ സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് റോയ് കെ. പൗലോസ് എംഎൽഎ. ഗ്രാമപ്രദേശങ്ങളിലുപോലും ലഹരി വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കാൻ ആരും മടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജയോത്സവം 2026 പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.

ഒരു തലമുറയെ തന്നെ നശിപ്പിക്കുന്ന തരത്തിൽ ചില പണക്കൊതിയന്മാർ ലഹരി വിപത്ത് സമൂഹത്തിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിക്കെതിരായ പോരാട്ടത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകില്ലെന്നും, തെറ്റ് ആരുടെ ഭാഗത്തുനിന്നായാലും നിയമത്തിന് മുന്നിലെത്തിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും എംഎൽഎ വ്യക്തമാക്കി. ലഹരി വ്യാപനത്തിനെതിരെ പൊതുസമൂഹവും യുവജനങ്ങളും രക്ഷിതാക്കളും ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാപ്പൻസ് കിച്ചൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയോത്സവം 2026-ൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ആദരിച്ചത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, പോസ്റ്റർ രചനാ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ചടങ്ങിൽ നടന്നു. വിദ്യാഭ്യാസ, കായിക, കലാ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.

ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറയ്ക്കപറമ്പിൽ, വിജി കണ്ണൻ, ബിജു നിള, എ.പി. ഉസ്മാൻ, സെലിൻ വിത്സൺ, റിൻസി സിബി, പ്രഭ തങ്കച്ചൻ, ടിന്റു സുഭാഷ്, അമ്മിണി ജോസ്, സിബി തകരപ്പള്ളി, സിജി ചാക്കോ, നൗഷാദ് ടി.ഇ , ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, . എന്നിവരടക്കമുള്ള ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed