Category: Uncategorized
-
ഹൈറേഞ്ച് ടൂറിസത്തിന് പുതുജീവൻ; റോഡ് വികസനവും ഫുഡ് പാർക്കും ഇടുക്കിക്ക് വലിയ കരുത്താകും – മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിലൂടെ ഹൈറേഞ്ച് മേഖലയിലെ ടൂറിസത്തിന് വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. റിപ്പബ്ലിക് ദിന സന്ദേശത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ജില്ലയിലെ വികസന പദ്ധതികൾ വിശദീകരിച്ചത്.കേരള – തമിഴ്‌നാട് അതിർത്തി റോഡുകളുടെ നവീകരണം ടൂറിസ്റ്റ് ഗതാഗതം സുഗമമാക്കുമെന്നും, ഇത് ഇടുക്കിയിലേക്കുള്ള യാത്രകൾ കൂടുതൽ എളുപ്പമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹൈറേഞ്ചിലെ ടൂറിസം മേഖലക്ക് ഇത് വലിയ നേട്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇടുക്കിയിലെ കർഷകരുടെ ഉന്നമനത്തിനായി മുട്ടത്ത് ആരംഭിച്ച…
-
400 കോടിയുടെ കവര്‍ച്ച രാഷ്ട്രീയ ഏറ്റുമുട്ടലായി; 2000 രൂപ നോട്ടുകളുടെ നീക്കം ചോദ്യം ചെയ്ത് പ്രിയങ്ക് ഖര്‍ഗെ
കലബുറഗി: കര്‍ണാടക–മഹാരാഷ്ട്ര അതിര്‍ത്തിയില്‍ 400 കോടി രൂപയുമായി പോയ രണ്ട് കണ്ടെയ്നറുകള്‍ തട്ടിക്കൊണ്ടുപോയ സംഭവം ശക്തമായ രാഷ്ട്രീയ വിവാദമായി മാറുന്നു. 2025 ഒക്ടോബര്‍ 22-ന് ചോര്‍ല ഘട്ടില്‍ നടന്നതായി പറയപ്പെടുന്ന കവര്‍ച്ച ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്.സന്ദീപ് ദത്ത പാട്ടീല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നാസിക് പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് ട്രക്കുകളിലായി കൊണ്ടുപോകുകയായിരുന്ന പണം ആറ് പേരടങ്ങുന്ന സംഘം തട്ടിയെടുത്തുവെന്നാണ് പരാതി. ട്രക്കുകളില്‍ പിന്‍വലിച്ച 2000 രൂപ നോട്ടുകളായിരുന്നുവെന്ന വിവരം കേസിന് കൂടുതല്‍ ഗൗരവം നല്‍കുന്നു.വിഷയത്തില്‍…