400 കോടിയുടെ കവര്‍ച്ച രാഷ്ട്രീയ ഏറ്റുമുട്ടലായി; 2000 രൂപ നോട്ടുകളുടെ നീക്കം ചോദ്യം ചെയ്ത് പ്രിയങ്ക് ഖര്‍ഗെ

കലബുറഗി: കര്‍ണാടക–മഹാരാഷ്ട്ര അതിര്‍ത്തിയില്‍ 400 കോടി രൂപയുമായി പോയ രണ്ട് കണ്ടെയ്നറുകള്‍ തട്ടിക്കൊണ്ടുപോയ സംഭവം ശക്തമായ രാഷ്ട്രീയ വിവാദമായി മാറുന്നു. 2025 ഒക്ടോബര്‍ 22-ന് ചോര്‍ല ഘട്ടില്‍ നടന്നതായി പറയപ്പെടുന്ന കവര്‍ച്ച ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്.
സന്ദീപ് ദത്ത പാട്ടീല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നാസിക് പൊലീസ് അന്വേഷണം തുടങ്ങി. രണ്ട് ട്രക്കുകളിലായി കൊണ്ടുപോകുകയായിരുന്ന പണം ആറ് പേരടങ്ങുന്ന സംഘം തട്ടിയെടുത്തുവെന്നാണ് പരാതി. ട്രക്കുകളില്‍ പിന്‍വലിച്ച 2000 രൂപ നോട്ടുകളായിരുന്നുവെന്ന വിവരം കേസിന് കൂടുതല്‍ ഗൗരവം നല്‍കുന്നു.
വിഷയത്തില്‍ കോണ്‍ഗ്രസ്-ബിജപി പരസ്പരം കുറ്റപ്പെടുത്തുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് പണമൊഴുകുകയാണെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖര്‍ഗെ ആരോപിച്ചു. അതേസമയം കര്‍ണാടക കോണ്‍ഗ്രസ് ഫണ്ടിംഗ് കേന്ദ്രമാണെന്ന് പ്രതിപക്ഷ നേതാവ് ചലവടി നാരായണസ്വാമി പറഞ്ഞു.
400 കോടിയുടെ കവര്‍ച്ചയും അസാധുവായ നോട്ടുകളുടെ നീക്കവും സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വിവാദമായി മാറിയിരിക്കുകയാണ്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *